ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

രമാദേവി വി കെ

പ്രസിഡൻ്റ്

മിനി അച്ചന്‍കുഞ്ഞ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രഞ്ജിത്ത് ബി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സരളാലാല്‍

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശിവരാജന്‍ കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അനില്‍കുമാര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റനോട്ടത്തിൽ

 പൊതുവിവരങ്ങൾ  പഞ്ചായത്ത് രൂപീകൃതമായത് : 1953ബ്ലോക്ക് പഞ്ചായത്ത് : പറക്കോട്ജില്ലാ പഞ്ചായത്ത് : പത്തനംതിട്ടതാലൂക്ക് : അടൂർഅസംബ്ലി മണ്ഡലം : അടൂർപാർലമെന്റ് മണ്ഡലം : അടൂർവില്ലേജ് : കടമ്പനാട്വിസ്തീർണ്ണം : 23.95 ച.കി.മീ.ജനസംഖ്യ : 26,909വാർഡുകളുടെ എണ്ണം : 18സാക്ഷരതാ നിരക്ക് : 92%സ്ത്രീകൾ : 14,361പുരുഷന്മാർ : 12,548വനിതാ സംവരണ വാർഡുകൾ : 9എസ്.സി. സംവരണ വാർഡുകൾ : 3ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ : കടമ്പനാട്, വേലുത്തമ്പിദളവജില്ലാ പഞ്ചായത്ത് ഡിവിഷൻ : ഏനാത്ത് 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭരണ ചരിത്രം കേരള സംസ്ഥാനം രൂപം കൊണ്ടതിന് ശേഷവും കടമ്പനാട് പ്രദേശം കൊല്ലം ജില്ലയുടെ ഭാഗമായിത്തുടര്‍ന്നു. 01/07/1983-ല്‍ പത്തനംതിട്ട ജില്ല രൂപീകരിച്ചപ്പോള്‍ കടമ്പനാടു പഞ്ചായത്ത് പത്തനംതിട്ട ജില്ലയിലായി. പഴയ കുന്നത്തൂര്‍ താലൂക്കില്‍ നിന്നും വിഭജിക്കപ്പെട്ട അടൂര്‍ താലൂക്കില്‍ പറക്കോട് വികസനബ്ളോക്കില്‍ ഉള്‍പ്പെടുന്ന കടമ്പനാട്, തൂവയൂര്‍, മണ്ണടി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ ഗ്രാമപഞ്ചായത്ത്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

July 16, 2026

VBG-RAM G പഞ്ചായത്ത് തല ഉദ്ഘാടനം

കടമ്പനാട് ഗ്രാമപഞ്ചായത്ത് VB-G RAM G പദ്ധതി ഉദ്ഘാടനം ബഹുമാനപെട്ട ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. രഞ്ജിത്ത്. ബി ഉദ്ഘാടനംചെയ്‌തു.ശ്രീ റെജി മാമൻ അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപെട്ട വൈസ് പ്രസിഡന്‍റ് ശ്രീമതി മിനി അച്ചൻകുഞ്ഞ്,ഗ്രാമപഞ്ചായത്ത് സൂപ്രണ്ട് ശ്രീ. രാധാകൃഷ്ണൻ,...

കൂടുതൽ വായിക്കുക
പുതിയ വാർത്ത